കോവിഡ് 19; കമ്പനിയുടെ 34 ശതമാനം ഓഹരി ദാനം ചെയ്‌ത്‌ വിപ്രോ മേധാവി

തന്റെ കമ്പനി ഓഹരിയുടെ 34 ശതമാനവും സന്നദ്ധ പ്രവർത്തനങ്ങൾക്കായി ദാനം ചെയ്‌ത്‌ വിപ്രോ ചെയർമാൻ അസിം പ്രേംജി. 52.750 കോടിയാണ് ഇപ്പോൾ ഇദ്ദേഹം പണത്തിന് ആവശ്യമുള്ളവർക്കായി നൽകുന്നത്. ഇതുവരെയായി 1,45,000 കോടി രൂപയാണ് ദാനം നൽകിയിരിക്കുന്നത്.

“പകരം വയ്ക്കാനില്ലാത്ത തരം മനുഷ്യത്വപരമായ പ്രവർത്തനങ്ങളാണ് അസിം പ്രേംജി ചെയ്യുന്നത്. നമ്മളെ എല്ലാം വളരെയധികം പ്രചോദിപ്പിക്കുന്ന മനുഷ്യനാണ് അദ്ദേഹം. നമുക്ക് അദ്ദേഹത്തെ ഓർത്ത് അഭിമാനിക്കാം. അദ്ദേഹമാണ് യഥാർഥ രാജ്യ നിര്‍മാതാവ് എന്നാണ് എനിക്ക് തോന്നുന്നത്.” -വ്യവസായിയായ കിരൺ മസുംദർ പറയുന്നു.

വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിൽക്കുന്ന മേഖലയ്ക്കാണ് പ്രേംജി പണം നൽകുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണവും സമത്വവുമാണ് അദ്ദേഹം ലക്ഷ്യം വെയ്ക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുമായി ചേർന്നാണ് ഇതിനായുള്ള പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

Leave A Reply