ചെക്ക് പോസ്റ്റ് പ്രതിസന്ധി ഒഴിയുന്നു ; വാഹനങ്ങള്‍ കടത്തി വിടും ; കെഎസ്ആർടിസി ബസ് വിട്ടുനൽകും: മന്ത്രി

കോഴിക്കോട്: കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ചരക്ക് നീക്കം തടസപ്പെടാതിരിക്കാൻ
അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലൂടെ 60 വാഹനങ്ങള്‍ കടത്തി വിടാന്‍ ധാരണയായെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. ഇതര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ അധികൃതരുമായി ചർച്ച നടത്തി ക്രമീകരണം ഏർപ്പെടുത്തി.

ചരക്ക് കയറ്റിറക്ക് തൊഴിലാളികൾക്കായി കെഎസ്ആർടിസി ബസുകൾ വിട്ടുനൽകുന്നതോടൊപ്പം ആരോഗ്യ പ്രവർത്തകർക്ക് യാത്ര ചെയ്യുന്നതിനായും ബസുകള്‍ വിട്ടുനല്‍കുമെന്നും ഗതാഗതമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു .

സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗണ്‍ നാലാം ദിവസത്തിലേക്ക് കടന്നതോടെ കേരളത്തിലേക്ക് ചരക്ക് വാഹനങ്ങളെത്തുന്നതിൽ വൻ പ്രതിസന്ധിയുണ്ടാകുന്നുണ്ട്. അതിര്‍ത്തി കടന്ന് ചരക്ക് ലോറികള്‍ വരാതിരുന്ന അവസരം മുതലാക്കി ചില വ്യാപാരികള്‍ വില സാധനങ്ങൾക്ക് വര്‍ദ്ധിപ്പിക്കുന്നു. ഇത് വിപണിയിൽ പൊതു ജനങ്ങൾക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത് .

Leave A Reply