കോവിഡ് 19 നിയമം തെറ്റിച്ചാൽ ദുബായിൽ 2 കോടി വരെ പിഴ

ദുബായിൽ കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിർദേശങ്ങൾ ലംഘിച്ചാൽ 2 ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും തടവു ശിക്ഷയും ലഭിക്കാമെന്ന മുന്നറിയിപ്പുമായി പൊലീസ്.  മുന്നറിയിപ്പുകൾ ആവർത്തിച്ചിട്ടും ചിലർ അവഗണിക്കുന്ന പശ്ചാത്തലത്തിൽ നിരീക്ഷണം കൂടുതൽ കർശനമാക്കുമെന്നും ദുബായ് പൊലീസ് പറഞ്ഞു.

അതെസമയം,സൗദി അറേബ്യയിലും ഭാഗിക ലോക് ഡൗൺ പ്രഖ്യാപിച്ചു. 13 പ്രവിശ്യകളിൽ കഴിയുന്നവർ മറ്റു പ്രവിശ്യകളിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു.

Leave A Reply