കൊറോണ: മസ്‌കത്ത് ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട് സേവനങ്ങള്‍ നിര്‍ത്തിവെച്ചു

മസ്‌കത്ത്: കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങളുടെ പാശ്ചാത്തലത്തില്‍ വിവിധ സേവനങ്ങള്‍ നിര്‍ത്തിവെച്ച് മസ്‌കത്ത് ഇന്ത്യന്‍ എംബസി. പാസ്പോര്‍ട്ട്, കോണ്‍സുലാര്‍, അറ്റസ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

ഏതെങ്കിലും അടിയന്തര ഘട്ടത്തില്‍ ബിഎല്‍എസ്: 96879806929, കോണ്‍സുലാര്‍: 96893584040 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Leave A Reply