പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിലെ ജോര്‍ദാൻ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് ഉൾപ്പെടെയുള്ള സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇപ്പോൾ ജോര്‍ദാനിലാണ്. കോവിഡ് 19 സഹചര്യത്തിൽ മലയാളത്തിൽ നിന്ന് ചിത്രീകരണം നടക്കുന്നത് ഈ ഒരു ചിത്രം മാത്രമാണ്. ജോർദാനിൽ ആയതിനാൽ ആണ് ചിത്രീകരണം നടക്കുന്നത്. ചിത്രത്തിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ആടുജീവിതത്തില്‍ അഭിനയിക്കുന്ന ഒമാനി താരം ഡോ. താലിബ് അല്‍ ബലൂഷി കോവിഡ് സംശയത്തെത്തുടര്‍ന്ന് ജോര്‍ദാനിലെ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുന്നുവെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. പൃഥ്വിയും കൂട്ടരും സുരക്ഷിതാരാണെന്നും പൃഥ്വി തന്നെ അറിയിച്ചിരുന്നു.

ചിത്രത്തിനായി മൂന്ന് മാസം അവധിയെടുത്ത് വണ്ണം കുറച്ചാണ് താരം ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. 30 കിലോയോളം കുറച്ചാണ് താരം ഇതിൽ അഭിനയിക്കുന്നത്.മലയാളത്തിലെ ഏറ്റവും കൂടുതൽ ആളുകൾ വായിച്ച നോവലായ ‘ആടുജീവിതം’ സിനിമയാകുമ്പോൾ ചിത്രം എത്താൻ കാത്തിരിക്കുകയാണ് മലയാളികൾ. അതിനെ എത്രത്തോളം മികച്ചതാക്കാൻ പറ്റുമോ അത്രയും മികച്ചതാക്കാൻ ആണ് പൃഥ്വിയുടെ ശ്രമം.

Leave A Reply