കോവിഡ്​ -19: കുവൈത്തിൽ രണ്ടു​ വിദേശികളടക്കം നാലു പേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ബുധനാഴ്​ച നാലു പേർക്കുകൂടി കൊറോണ വൈറസ് ബാധ​ സ്ഥിരീകരിച്ചു. രണ്ടു​ സ്വദേശികൾക്കും ഓരോ ഫിലിപ്പീൻസ്​, സോമാലിയൻ പൗരന്മാർക്കുമാണ്​ ബുധനാഴ്​ച രോഗം സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്ത്​ വൈറസ്​ ബാധിച്ചവരുടെ എണ്ണം 195 ആയി.

ഇതിൽ 43 പേർ ​രോഗമുക്തി നേടി. 152 പേരാണ്​ ചികിത്സയിലുള്ളത്​. ബുധനാഴ്​ച നാലുപേർ രോഗമുക്തി നേടിയിരുന്നു. മൂന്നുപേരാണ്​ ഗുരുതരാവസ്ഥയിൽ കഴിയുന്നത്​. കൊറോണ​ ബാധിത പ്രദേശങ്ങളിൽനിന്ന്​ വന്ന 211 പേർ​ നിലവിൽ നിരീക്ഷണ ക്യാമ്പിലാണ്​.

Leave A Reply