ലോക്ക് ഡൗൺ; പച്ചക്കറി വില നിയന്ത്രിക്കാൻ നടപടികളെടുക്കുമെന്ന് ഹോർട്ടികോർപ്പ്

കൊച്ചി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പച്ചക്കറിയുടെ വിലവർധനയ്ക്ക് തടയിടാൻ നടപടികളുമായി ഹോ‌ർട്ടികോർപ്പ് രംഗത്ത്.

കർഫ്യൂ കാലയളവിൽ ഹോർട്ടികോർപ്പ് വഴി ലഭിക്കുന്ന പച്ചക്കറിക്ക് വില വർധിപ്പിക്കില്ല എന്ന് ഹോർട്ടികോർപ്പ് ചെയർമാൻ വിനയൻ അറിയിച്ചു. പച്ചക്കറി വീടുകളിലെത്തിക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുമെന്നും വിനയൻ പറഞ്ഞു.എ എം നീഡ്‌സ് എന്ന മൊബൈൽ അപ്പ് വഴിയാണ് പച്ചക്കറി വീടുകളിലെത്തിക്കുക. തിരുവനന്തപുരത്തും എറണാകുളത്തുമായിരിക്കും ആദ്യം ഹോം ഡെലിവറി ലഭ്യമാകുക. ഇരു നഗരങ്ങളിലും നാളെ മുതൽ ഈ സേവനം ലഭ്യമായി തുടങ്ങുമെന്ന് വിനയൻ പറഞ്ഞു.

 

 

Leave A Reply