തമിഴ് ചിത്രം ‘കമാലി ഫ്രം നടുക്കാവേരി’യിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു

രാജശേഖര്‍ ദുരൈസാമി ആദ്യമായി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കമാലി ഫ്രം നടുക്കാവേരി’. ഐ.ഐ.ടിയുടെ പശ്ചാത്തലത്തില്‍ ഹൈടെക്ക് പ്രണയകഥ പറയുന്ന ചിത്രത്തിൽ ആനന്ദിയാണ് നായിക. രോഹിത്ശെറഫ്, പ്രതാപ് പോത്തന്‍, അഴഗം പെരുമാള്‍, ഇമാന്‍ അണ്ണാച്ചി, രേഖാസുരേഷ്, ശ്രീജ പ്രിയദര്‍ശിനി, കാര്‍ത്തി ശ്രീനിവാസന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

തന്റെ കരിയറും പ്രണയ ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്താൻ ശ്രമിക്കുന്ന ഒരു വിദ്യാർത്ഥിയുടെ വേഷത്തിലാണ് ആനന്ദി ചിത്രത്തിൽ എത്തുന്നത്. മദൻ കാർകിയും യുഗഭാരതിയും ചേർന്നെഴുതിയ ഗാനങ്ങൾക്ക് ധീന ധ്യാലനാണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രം ഏപ്രിൽ 17ന് പ്രദർശനത്തിന് എത്തും.

Leave A Reply