കോവിഡ് -19: ബഹ്‌റൈനില്‍ ഒരാള്‍കൂടി മരണപ്പെട്ടു; ചികിത്സയില്‍ കഴിയുന്നത് 225 പേര്‍

മനാമ: ബഹ്‌റൈനില്‍ കോവിഡ് -19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍കൂടി മരണപ്പെട്ടു. 78 വയസുള്ള ബഹ്റൈന്‍ സ്വദേശിയാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചുള്ള മരണം നാലായി.

ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയത്തിന് കണക്കുപ്രകാരം നിലവില്‍ 28502 പേരെ പരിശോധിച്ചതില്‍ 225 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇതിനോടകംതന്നെ 190 പേര്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു.

Leave A Reply