കൊറോണ: ഒമാനിൽ രോഗബാധിതരുടെ എണ്ണം 99 ആയി

മസ്കത്ത്: ഒമാനിൽ 15 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ ബാധിതരായ 15 പേരും ഒമാന്‍ പൗരന്‍മാരാണ്. ഏഴു പേര്‍ യുകെ, സ്‌പെയിന്‍, അമേരിക്ക എന്നിവിടങ്ങളിലെ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗ ബാധിതരായത്. ഏഴ് പേര്‍ കൊറോണ ബാധിതരുമായി ഇടപഴകിയതിനെ തുടര്‍ന്ന് വൈറസ് പിടിപെട്ടവരാണ്. ഒരാള്‍ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇതോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 99 ആയി ഉയര്‍ന്നു.അതേസമയം ഒമാനിൽ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 17 പേരാണ് സുഖം പ്രാപിച്ചത്.

Leave A Reply