കൊവിഡ് 19: നിരീക്ഷണത്തിലായിരുന്ന ഒമ്പത് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു

വര്‍ക്കല: ദുബായില്‍ നിന്ന് നാട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന 9 മാസം പ്രായമുള്ള കുട്ടി കിണറ്റില്‍ വീണു മരിച്ചു. വര്‍ക്കല പുന്നമൂട് പുന്നവിള വീട്ടില്‍ സുബിന്റെയും ശില്‍പയുടെയും മകള്‍ അനശ്വര സുബിന്‍ ആണ് മരിച്ചത്. വൈകീട്ട് 3.15 ഓടെയാണ് സംഭവം. ശില്‍പയും മക്കളും ഇക്കഴിഞ്ഞ 11നാണ് ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. തിരിച്ചെത്തിയ ഉടനെ ഇവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു.

കിണറിന്റെ വല വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശിൽപയുടെ കൈയിലിരുന്ന കുഞ്ഞ് കിണറ്റിൽ വീണത്. അബദ്ധത്തിൽ ഗ്രില്ലിനിടയിലൂടെ കുട്ടി കിണറ്റിൽ വീഴുകയായിരുന്നു. കൈവരിയും ഗ്രില്ലും നെറ്റും ഇട്ട് സുരക്ഷിതമാക്കിയ കിണർ 100 അടിയോളം താഴ്ചയുള്ളതാണ്. വര്‍ക്കല ഫയര്‍ഫോഴ്സ് കരയ്ക്കെത്തിച്ച മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave A Reply