കൊറോണയില്‍ വിറച്ച് ലോകം; മരണം 21,000 കടന്നു

ബെയ്ജിങ്: ലോകത്താകമാനം കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 21,180 ആയി. 4 മണിക്കൂറില്‍ 2000 എന്ന കണക്കിലാണ് ലോകത്ത് മരണസംഖ്യ ഉയരുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്- 7503. 24 മണിക്കൂറില്‍ 683 എന്നതാണ് ഇറ്റലിയിലെ മരണനിരക്ക്.

കോ​വി​ഡ് മ​ര​ണ​ത്തി​ൽ ചൈ​ന​യെ മ​റി​ക​ട​ന്ന് സ്പെ​യി​ൻ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.24 മ​ണി​ക്കൂ​റി​നി​ടെ സ്പെ​യി​നി​ൽ 738 പേ​രാ​ണു മ​രി​ച്ച​ത്. ആ​കെ മ​ര​ണം 3,647 ആ​യി. ഇറാനില്‍ മരണസംഖ്യ 2000 കവിഞ്ഞു. ഒറ്റ ദിവസം മാത്രം 143 പേരാണ് ഇറാനില്‍ മരണപ്പെട്ടത്.

അതേസമയം, നിലവിലെ കോവിഡിന്റെ പ്രഭവകേന്ദ്രമായ ന്യൂയോര്‍ക്കിലെയും അമേരിക്കയുടെയും സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. 24മണിക്കൂറിനുള്ളില്‍ പുതുതായി 10,000 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഒ​രു ദി​വ​സം ഇ​ത്ര​യും അ​ധി​കം രോ​ഗി​ക​ളെ സ്ഥി​രീ​ക​രി​ക്കു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​ണ്. 60,900 പേര്‍ക്ക് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇ​തു​വ​രെ 944 പേ​രാ​ണ് യു​എ​സി​ൽ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​ത്.

Leave A Reply