സി‌എസ്‌കെയുടെ വിജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാഹുൽ ദ്രാവിഡ്

ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാൾ ആണ് രാഹുൽ ദ്രാവിഡ്, അദ്ദേഹത്തിന്റെ അഭിപ്രായം ലോകമെമ്പാടും ബഹുമാനിക്കപ്പെടുന്നു.അടുത്തിടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇതുവരെ ഐ‌പി‌എല്ലിൽ വിജയിക്കാത്തതിന്റെ കാരണങ്ങളെക്കുറിച്ച് ദ്രാവിഡ് വിശകലനം ചെയ്യുകയും സംസാരിക്കുകയും ചെയ്തു. ഐ‌പി‌എല്ലിൽ  ഏറ്റവും വിജയങ്ങൾ കൂടുതൽ ഉള്ള ചെന്നൈ സൂപ്പർ കിംഗ്സുമായി ഫ്രാഞ്ചൈസിയെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ താരതമ്യം ചെയ്തു.

ഐ‌പി‌എല്ലിൽ പ്രവേശിക്കുന്നതിന് മുമ്പ് ഒരു ക്രിക്കറ്റ് ടീമിനെ കൈകാര്യം ചെയ്യുന്നതിൽ ചെന്നൈ സൂപ്പർ കിംഗിന്റെ ഉടമകൾക്ക് പങ്കുണ്ടെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി. “അവർ ഐ‌പി‌എല്ലിൽ പ്രവേശിക്കുമ്പോൾ ചെന്നൈയ്ക്ക് മറ്റ് നിരവധി ഫ്രാഞ്ചൈസികളേക്കാൾ നേട്ടമുണ്ടായിരിന്നു , കാരണം അവരുടെ ഉടമകളായ ഇന്ത്യ സിമൻറ്സ് ഇതിനകം ക്രിക്കറ്റ് ടീമുകളെ പ്രവർത്തിപ്പിക്കുന്ന ബിസിനസ്സിലായിരുന്നു,” ദ്രാവിഡ് പറഞ്ഞു.

ലേലത്തിലും കളിക്കാരെ തിരഞ്ഞെടുക്കുന്നതിലും ആർ‌സി‌ബി മികച്ചതല്ലെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി. മിച്ചൽ സ്റ്റാർക്കിനെപ്പോലുള്ള ഒരു ബൗളർ അവരുടെ ടീമിൽ എത്തിയപ്പോൾ അവർക്ക് അവരുടെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞു. എന്നാൽ അവർ കൂടുതൽ ബാറ്റ്സ്മാൻമാരെ ടീമിൽ എത്തിക്കാൻ തുടങ്ങിയതോടെ ടീമിൻറെ പതനവും ആരംഭിച്ചു. എന്നാൽ ചെന്നൈക്ക് മികച്ച ബൗളിംഗ് യൂണിറ്റ് ഉണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് അവർ കൂടുതൽ വിജയം നേടുന്നതും, മികച്ച പ്രകടനം നടത്തുന്നതെന്നും ദ്രാവിഡ് പറഞ്ഞു.

 

Leave A Reply