ലോക്ക് ഡൗൺ; പാചകത്തിനായി ഹോട്ടൽ കിച്ചൺ തുറന്നു നൽകാൻ തയ്യാറെന്ന് കെ.എച്ച്.ആർ.എ.

ആലപ്പുഴ :കൊറോണ വൈറസ് വ്യാപനത്തിനെതിരേ സംസ്ഥാനത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ആവശ്യപ്പെടുകയാണെങ്കിൽ ആവശ്യക്കാർക്ക് ഭക്ഷണം പാകംചെയ്ത് നൽകുന്നതിന് കേരളത്തിലെ ഹോട്ടലുകളിലെ അടുക്കള തുറന്നു നൽകാൻ തയ്യാറാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ.

മുഖ്യമന്ത്രി പത്രസമ്മേളത്തിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായി പൊതുഅടുക്കള ആരംഭിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിക്കണമെന്ന് അംഗങ്ങളോട് നിർദേശിച്ചിട്ടുള്ളതായും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽസെക്രട്ടറി ജി.ജയപാലും അറിയിച്ചു.

Leave A Reply