കോവിഡ് -19: വൈ​റ​സ് വ്യാ​പ​ന​ത്തെ ത​ട​യാ​ൻ ഇ​ന്ത്യ​ക്കൊ​പ്പ​മു​ണ്ടെ​ന്ന് യു​എസ്

വാ​ഷിം​ഗ്ട​ൺ: കോവിഡ് -19 വ്യാ​പ​ന​ത്തെ ത​ട​യാ​ൻ ഇ​ന്ത്യ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അമേരിക്ക. യു​എ​സ് ന​യ​ത​ന്ത്ര​ജ്ഞ ആ​ലി​സ് വെ​ൽ​സ് ആണ് ഇക്കാര്യം പ​റ​ഞ്ഞത്. കൊറോണ വൈറസിനെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ഹ്വാ​നം സ്വീ​ക​രി​ച്ച് യു​എ​സ് ഐ​ക്യ​ത്തോ​ടെ ഇ​ന്ത്യ​ക്കൊ​പ്പം നി​ൽ​ക്കും.

ഇ​ന്ത്യ​യു​മാ​യി യു​എ​സ് തോ​ളോ​ട് തോ​ൾ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കും. ത​ങ്ങ​ളു​ടെ പൗ​ര​ൻ​മാ​രെ​യും ലോ​ക​ത്തെ എ​ല്ലാ ആ​ളു​ക​ളേ​യും ര​ക്ഷി​ക്കാ​നാ​വു​മെ​ന്നും വെ​ൽ​സ് ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു.

Leave A Reply