ഇടുക്കി ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ഇടുക്കി: ഇടുക്കിയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലിരുന്ന ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 20 ന് വിദേശത്തു നിന്നും നാട്ടിലെത്തിയതാണ് ഇയാൾ.

നിരീക്ഷണത്തിലായിരുന്ന ഇയാൾ സുരക്ഷിതമായി നിർദ്ദേശങ്ങൾ പാലിച്ചാണ് കഴിഞ്ഞിരുന്നത് . പുറത്തിറങ്ങുകയോ, മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ല. അതിനാൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പധികൃതർ പറഞ്ഞു.

Leave A Reply