അവിനാശി വാഹനാപകടം: മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം

അവിനാശിയിലുണ്ടായ വാഹന അപകടത്തിൽപ്പെട്ട   കെ.എസ്.ആർ.റ്റി.സി. ബസ്സിലെ യാത്രക്കാരിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും, അപകടത്തിൽ പരിക്കേറ്റവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിക്കും.

മരിച്ച 19 പേരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 25 പേർക്ക്  ചികിത്സാബില്ലുകൾ ഹാജരാക്കുന്ന മുറയ്ക്ക് പരമാവധി രണ്ടു ലക്ഷം രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കുവാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

Leave A Reply