24 മ​ണി​ക്കൂറി​നി​ടെ 10,000 -ൽ ​അ​ധി​കം കേ​സു​കൾ; കോവിഡ് -19 കേ​ന്ദ്ര​മാ​യി അ​മേ​രി​ക്ക മാ​റു​ന്നു

വാ​ഷിം​ഗ്ട​ൺ: ഇ​റ്റ​ലി​ക്കു പി​ന്നാ​ലെ കോവിഡ് -19 വ്യാ​പ​ന​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി അ​മേ​രി​ക്ക മാ​റു​ന്നു. അ​മേ​രി​ക്ക​യി​ൽ 24 മ​ണി​ക്കൂറി​നി​ടെ 10,000 ൽ ​അ​ധി​കം കോവിഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 66,048 ആ​യി. ഇ​തു​വ​രെ 944 പേ​രാ​ണ് യു​എ​സി​ൽ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​ത്.

ഇ​റ്റ​ലിയും സ്പെ​യി​നും ക​ഴി​ഞ്ഞാ​ൽ യു​എ​സി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം ന​ട​ന്ന​ത്.ഏ​ഴാ​യി​ര​ത്തോ​ളം പേ​രാണ് ഇറ്റലിയിൽ മ​രി​ച്ചത്. 24 മ​ണി​ക്കൂറി​നി​ടെ സ്പെ​യി​നി​ൽ 738 പേ​രാ​ണു മ​രി​ച്ച​ത്. ഇതോടെ സ്പെ​യി​നിൽ ആ​കെ മ​ര​ണം 3,647 ആ​യി.

Leave A Reply