ഏറ്റവും കൂടുതൽ മരണസംഖ്യ ഇറ്റലിയിൽ : അടുത്തത് അമേരിക്ക

കൊറോണ വെെറസ് ബാധിച്ച്‌ ലോകത്താകെ മരിച്ചവരുടെ ഏറിവരുന്നു . ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തതിലും പത്തിരട്ടിയാകാന്‍ സാദ്ധ്യതയെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ആശുപത്രിയിലെത്തുന്നവര്‍ക്കു മാത്രമാണ് പരിശോധന നടത്തിയിട്ടുള്ളത്. ആശുപത്രിയില്‍ ചികിത്സ തേടാത്തവരുമുണ്ട്.

ഇറ്റലിയിലെ രോഗപ്രതിരോധത്തിനും ശുശ്രൂഷയ്ക്കുമായി ക്യൂബയില്‍ നിന്നുള്ള 54 പേരടങ്ങുന്ന സംഘം എത്തിയിരുന്നു. രോഗം ഏറ്റവും ഗുരുതരമായി ബാധിച്ച ലംബാര്‍ഡി മേഖലയിലാണ് അഭ്യര്‍ത്ഥന അനുസരിച്ച്‌ ക്യൂബന്‍ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനം.

ഇതിനിടെ ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമായ അമേരിക്കയ്ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസിന്റെ അടുത്ത ആഘാത മേഖലയായി യു.എസ് മാറിയേക്കുമെന്നാണ് മുന്നറിയിപ്പ് . അമേരിക്കയില്‍ 54,808 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 775 പേര്‍ ഇതുവരെ മരിച്ചു. 63 മരണമാണ് കഴിഞ്ഞ ഒരു ദിവസം യു.എസില്‍ റിപ്പോര്‍ട്ട് ചെയ്തത്. 422,613 പേര്‍ക്കാണ് ഇതുവരെ ലോകത്താകമാനം രോഗം പിടിപ്പെട്ടത്. 18,891 പേര്‍ മരിച്ചു.108,879 പേര്‍ രോഗമുക്തി നേടി.

എന്നാല്‍ ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് വന്നിട്ടും രാജ്യം അടച്ചിടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. രോ​ഗവ്യാപനം ചെറുക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ രണ്ടാഴ്ചത്തേക്ക് അടച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനത്തും മാസ്‌ക്കും വെന്റിലേറ്ററും മറ്റും സംഭരിച്ച്‌ എത്തിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു.

എന്നാൽ 12 മുതല്‍ 21 ദിവസത്തേക്ക് രാജ്യം അടച്ചു പൂട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. അവശ്യസാധനങ്ങള്‍ ഉറപ്പാക്കും. കൊറോണയ്ക്കെതിരെ പോരാടാന്‍ 15,000 കോടി രൂപ വകയിരുത്തി. ഐസൊലേഷന്‍ വാര്‍ഡ്, ബെഡുകള്‍, വെന്റിലേറ്രര്‍, മറ്റു സൗകര്യങ്ങള്‍ എന്നിവ ഒരുക്കാനാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെ അകറ്റാൻ മാതൃയാകണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക അകലം പാലിക്കുകയാണ് വൈറസ് തടയാൻ ഒരേയൊരു ഉപാധി. കരുതലുണ്ടെങ്കിൽ രോഗത്തെ അകറ്റാം. ഒരുപാടു പേർ രോഗമുക്തി നേടുന്നുണ്ട്. 21 ദിവസം രാജ്യം ഒന്നാകെ കോവിഡിനെതിരായ യുദ്ധത്തിലായിരിക്കും. വിജയമാണ് നമ്മുടെ ലക്ഷ്യം.

സംസ്ഥാനത്ത് ഒന്‍പതുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേര്‍ എറണാകുളത്തും രണ്ടുപേര്‍ വീതും പാലക്കാടും പത്തനംതിട്ടയിലുമാണ്. ഇടുക്കിയിലും കോഴിക്കോട് ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചു. നാലു പേർ ദുബായിൽ നിന്നും വന്നവരാണ്. ഒരാൾ യുകെയിൽ നിന്നും മറ്റൊരാൾ ഫ്രാൻസിൽ നിന്നും വന്നവരാണ്. മൂന്നുപേര്‍ക്ക് വൈറസ് ബാധിച്ചത് രോഗികളുമായുള്ള സമ്പര്‍ക്കം വഴിയാണ്.പുതുതായി രോഗം ബാധിച്ചവരില്‍ ടാക്സി ഡ്രൈവറും ഉൾപ്പെടുന്നു.

ആകെ ചികില്‍സയിലുള്ളത് 112 പേരാണ്. ഇതിൽ ആറുപേരുടെ പരിശോധനാഫലം നെഗറ്റിവാണ്. 76,542 പേർ നിരീക്ഷണത്തിലുണ്ട്. 76,010 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു. 12 പേർ രോഗമുക്തി നേടി. കോട്ടയം ചെങ്ങളത്തെ ദമ്പതികള്‍ക്ക് രോഗം മാറി. ഇന്ന് ആറുപേരുടെ പരിശോധനാഫലം നെഗറ്റിവാണ്. ഇതുവരെ ആകെ 12 പേര്‍ക്ക് രോഗം മാറി.

സ്ഥിതി കൂടുതല്‍ ഗൗരവമാകുകയാണ്. സംസ്ഥാനം കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടി വരും. തിരിച്ചറിയല്‍ കാര്‍ഡോ പാസോ ഇല്ലാതെ പുറത്തിറങ്ങരുത്. ന്യായമായ കാര്യങ്ങള്‍ക്കുമാത്രമേ പുറത്തിറങ്ങാവൂ. അല്ലെങ്കിൽ ഭവിഷ്യത്തുണ്ടാകും. വിലക്ക് നടപ്പാക്കേണ്ടത് ജില്ലാ പൊലീസ് മേധാവിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണ്.

Leave A Reply