മാലിന്യവും തിരക്കുമില്ല, മുംബൈ ബ്രീച് കാൻഡി തീരത്ത് ഡോൾഫിനുകൾ എത്തി; വിഡിയോ

ഇന്ത്യയിൽ ജനങ്ങൾ വീട്ടിലിരിക്കുമ്പോൾ നിരത്തുകൾ ശൂന്യമാണ്. കടലും കായലും പുഴയുമെല്ലാം ശാന്തമായി. അതോടെ മുംബൈ നഗരത്തിൽ ഇപ്പോൾ അതിഥികളുടെ വരവും തുടങ്ങി. മാലിന്യവും തിരക്കും ഇല്ലാതായതോടെ മുംബൈ ബ്രീച് കാൻഡി തീരത്തോടു ചേർന്ന് ഏറെക്കാലത്തിനു ശേഷം ഡോൾഫിനുകൾ എത്തിത്തുടങ്ങി.

ബോളിവുഡ് താരം ജൂഹി ചൗളയാണ് ബ്രീച് കാൻഡി തീരത്തു നീന്തിത്തുടിക്കുന്ന ഡോൾഫിനുകളുടെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഈ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കുറച്ചു വർഷങ്ങളായി ഈ ഡോൾഫിനുകളെ വളരെ അപൂർവമായി മാത്രമേ മുംബൈ തീരങ്ങളിൽ കാണാൻ സാധിച്ചിരുന്നുള്ളു. ഇന്ത്യൻ ഓഷ്യൻ ഹംപ്ബാക്ക് ഡോൾഫിൻ എന്നറിയപ്പെടുന്ന ഈ ഡോൾഫിനുകൾ ഒരു കാലത്തു മുംബൈ തീരത്ത് സജീവമായിരുന്നു. എന്നാൽ മത്സ്യബന്ധനവും സമുദ്രമലിനീകരണവും രൂക്ഷമായതോടെ ഇവയെ കാണാതായി.

Leave A Reply