പതിനേഴുകാരിയെ പീഡിപ്പിച്ചശേഷം മാല മോഷ്ടിച്ച പ്രതി പിടിയിൽ

മുണ്ടക്കയം: പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം സ്വർണമാല കവര്‍ന്ന സംഭവത്തില്‍ യുവാവ് പിടിയിൽ . പുഞ്ചവയല്‍ 504 കോളനിയില്‍ താമസിക്കുന്ന ഉപ്പുതറ ചെമ്പേരില്‍ പ്രശാന്ത് സാന്റോ (ചക്കര-20) ആണ് അറസ്റ്റിലായത്.

പ്രതി കൈവശപ്പെടുത്തിയ മാല പണയംവയ്ക്കാന്‍ സഹായിച്ച സുഹൃത്ത് കോരൂത്തോട് കുഴിമാവ് ഐനിപ്പള്ളി സതീഷ് സജിയും (20) പിടിയിലായി. കോരൂത്തോട്ടിലെ പണമിടപാട് സ്ഥാപനത്തില്‍ മാല പണയപ്പെടുത്തി ലഭിച്ച 19,500 രൂപ രണ്ടുപേരും ചേർന്ന് പങ്കിട്ടെടുക്കുകയായിരുന്നു. മുണ്ടക്കയം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ഷിബുകുമാറിന്റെ നേതൃത്വത്തില്‍ മാലയും പോലീസ് കണ്ടെടുത്തു.

ഇതിന് പുറമെ പുഞ്ചവയലിലെ സ്വകാര്യ പണമിടപാട് സ്ഥാപനം തകര്‍ത്ത് കൊള്ളയടിക്കാൻ ശ്രമിച്ച കേസും പ്രശാന്തിനെതിരേയുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്ത് കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി.

Leave A Reply