ഉപദേശം കഴിഞ്ഞു ഇനി പറന്നു പിടിക്കും

കോവിഡ് നിർദ്ദേശങ്ങൾ ലംഘിച്ച രണ്ട് കാസര്‍കോട് സ്വദേശികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു . വിദേശത്തുനിന്നെത്തിയിട്ടും സ്വയം നിരീക്ഷണത്തില്‍ കഴിയാതെ സമൂഹത്തില്‍ രോഗവ്യാപനത്തിന് ഇടയാക്കുന്ന തരത്തില്‍ ഇടപഴകിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം കർശന നടപടി സ്വീകരിച്ചത്.

ഇവർക്ക് നിരവധി അഭ്യര്‍ഥനകള്‍ നല്‍കിയിരുന്നതാണെന്നും ഇനി നടപടികളിലേക്ക് കടക്കുകയാണെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതു കാരണം രണ്ടുപേരിലൂടെ നിരവധി ആളുകള്‍ക്കാണ് രോഗം പടർന്നത് . പാസ്‌പോര്‍ട്ടിന്റെ കാര്യങ്ങള്‍ ഉള്‍പ്പടെ അവർ ഇനി ഗള്‍ഫ് കാണാത്ത സാഹചര്യമുണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി.

Leave A Reply