കൊവിഡ് കാലത്തെ വിവാഹനിശ്ചയം; ഓൺലൈൻ മനസമ്മതം വൈറൽ: വീഡിയോ

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. വീട്ടിൽ തന്നെ ഇരുന്ന് സാമൂഹ്യ അകലം പാലിക്കണമെന്ന നിർദ്ദേശം ജനങ്ങൾ ഇതുവരെ പൂർണമായി ഉൾക്കൊണ്ടിട്ടില്ല. ഇതിനിടെ കൊവിഡ് 19 കാലത്ത് വിവാഹം നിശ്ചയിച്ചവരിൽ പലരും ചടങ്ങുകൾ മാത്രം നടത്തി ആഘോഷം മറ്റൊരു അവസരത്തിലേക്ക് മാറ്റിവച്ച് മാതൃകയാകുന്നുണ്ട്. ഇത്തരത്തിൽ നടന്ന ഒരു ഓൺലൈൻ മനസമ്മത വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സംവിധായകനും നടനുമായ സിദ്ധാർഥ് ശിവ പങ്കുവെച്ച വീഡിയോയിൽ അഭിനേതാക്കളായ ദിയ പര്‍വീണ്‍, സഞ്ജു ശിവറാം, രാജീവ് പിള്ള എന്നിവരാണ് വേഷമിട്ടിരിക്കുന്നത്. രാജീവ് പിള്ള വരനും ദിയ പർവീൺ വധുവും. സഞ്ജു ശിവറാം ആണ് പുരോഹിതൻ. ഇരുവരോടും വീഡിയോ കോളിലൂടെ പരസ്പരം വിവാഹത്തിന് സമ്മതം ചോദിക്കുന്നു. ഇരുവരും സമ്മതം നൽകുന്നു. ചടങ്ങ് കഴിഞ്ഞ് വാട്‍സ് ആപ്പ് ഗ്രൂപ്പിൽ അനുമോദനങ്ങൾ. മനസമ്മതം കഴിഞ്ഞു.

എന്തായാലും ഈ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.

Leave A Reply