മന്ത്രിയുടെ തള്ളൽ മാത്രം ബാക്കി : പച്ചക്കറിക്ക് പൊള്ളുന്ന വില

കൊറോണ നിയന്ത്രണങ്ങള്‍ക്കിടെ പച്ചക്കറി മൊത്തവില്‍പ്പനക്കാര്‍ നാട്ടുകാരെ പിഴിയുന്നു . ഒറ്റ ദിവസം കൊണ്ട് ഉള്ളിക്കും തക്കാളിക്കും മുളകിനുമെല്ലാം ഇരുപത് മുതല്‍ നാൽപ്പത് രൂപവരെ കൂട്ടി. പച്ചക്കറി കിറ്റുകളുടെ വിലയും തോന്നുംപടിയാണ് വാങ്ങുന്നത് . മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞുവെ ന്നതാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്.

ചാലാ മാര്‍ക്കറ്റിലാണ് ഏറെയും വിലക്കയറ്റം . കോവിഡ് കാലത്ത് പട്ടിണിയാകാതിരിക്കാന്‍ ഇവിടേക്ക് ഒടിയെത്തിയവര്‍ വിലകേട്ട് ഞെട്ടി. ചെറിയ ഉള്ളിയ്ക്കാണ് ഏറ്റവും കൂടുതൽ വില . ഇന്നലെ അറുപതാണങ്കില്‍ ഇന്ന് 95 ഉം 100 , ഒറ്റരാത്രികൊണ്ട് കൂട്ടിയത് 35 ഉം 40 ഉം രൂപ. തക്കാളിയും ഇരട്ടിയായി . ഇരുപതില്‍ നിന്ന് നാല്‍പതിലേക്ക്. 28 രൂപയായിരുന്ന പച്ച മുളക് കിട്ടണമെങ്കില്‍ 45 രൂപ കൊടുക്കണം. കാരറ്റിനും ബീന്‍സിനും പത്ത് രൂപ കൂടി.

തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറിയെത്തുന്നില്ലെന്നും ഇങ്ങിനെ പോയാല്‍ ഇനിയും കൂടുമെന്നുമാണ് കച്ചവടക്കാര്‍ പറയുന്നത്. മൊത്തവ്യാപാരികളും ഇടനിലക്കാരുമാണ് കോവിഡ് കാലത്തെ ഈ ചൂഷണത്തിന് പിന്നിലെന്നു വ്യാപാരികൾ പറയുന്നു .

കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഹോർട്ടികോർപ്പ് ഓൺലൈൻവഴി പഴം പച്ചക്കറികൾ വീടുകളിലെത്തിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞിരുന്നു . ഇതിനായി ഓൺലൈൻ കമ്പനികളുമായി ധാരണയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു . പക്ഷെ മന്ത്രിയുടെ ഈ അറിയിപ്പ് വെറും തള്ളൽ മാത്രമായി . ഓൺലൈനിൽ തന്നില്ലെങ്കിലും വില കൂട്ടാതെ ന്യായ വിലക്ക് പച്ചക്കറി കടകളിൽ കിട്ടാനുള്ള സംവിധാനം ഏർപ്പെടുത്തിയാൽ മതിയായിരുന്നു .

Leave A Reply