സാമൂഹിക അകലം പാലിക്കുന്നതിലൂടെ കൊറോണ വൈറസ് പടരുന്നത് 62% വരെ കുറക്കാം; ഐസിഎംആര്‍

സാമൂഹിക അകലം പാലിക്കുന്നതിലൂടെ കോവിഡ് 19 പകരുന്നത് 62 ശതമാനം വരെ കുറക്കാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് നടത്തിയ പഠനം. കോവിഡ് 19 ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

വൈറസ് പടരുന്നത് തടയുന്നതിനായി പ്രധാനമായും ചെയ്യേണ്ടത് ആളുകളുമായി ഇടപഴകുന്നത് കുറക്കുകയും രോഗബാധിതനായോ ലക്ഷണങ്ങള്‍ കാണിക്കുന്നവരുമായോ സമ്പര്‍ക്കം പുലര്‍ത്താതിരിക്കുന്നതുമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിലാണ് കോവിഡ് പടരാന്‍ സാധ്യത കൂടുതലെന്നും ഐസിഎംആര്‍ പറയുന്നു. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം ഈ സ്ഥലങ്ങളില്‍ കൂടുതലാണ്.

വൈറസ് പടരുന്നതിനെ രണ്ട് വിഭാഗമായി ഐസിഎംആര്‍ തരം തിരിച്ചിരിക്കുന്നു. ഒപ്റ്റിമിസ്റ്റിക്, പെസ്സിമിസ്റ്റിക്. സാഹചര്യം ഒപ്റ്റിമിസ്റ്റിക് ആണെങ്കില്‍, സമ്പര്‍ക്കം കുറക്കുന്നതിലൂടെ 62 ശതമാനം വരെ വ്യാപനം തടയാനാകും. എന്നാല്‍ സ്ഥിതി പെസ്സിമിസ്റ്റിക്കാണെങ്കില്‍ നിയന്ത്രിക്കാന്‍ എളുപ്പമല്ലെങ്കിലും പ്രതിരോധിക്കാം. എന്നാല്‍ മറ്റു മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി പഠനം നടത്തിയാല്‍ ഇതില്‍ മാറ്റങ്ങളുണ്ടാകും.

Leave A Reply