കോവിഡ് 19; ഫോര്‍ഡ് ഇന്ത്യയുടെ രാജ്യത്തെ രണ്ട് പ്ലാന്റുകളും താത്കാലികമായി അടച്ചിടുന്നു

കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ ഇന്ത്യന്‍ ഉപസ്ഥാപനമായ ഫോര്‍ഡ് ഇന്ത്യയുടെ രാജ്യത്തെ രണ്ട് പ്ലാന്റുകളും താത്കാലികമായി അടച്ചിടുന്നു. ചെന്നൈയിലെയും ഗുജറാത്തിലെ സനദിലെയും പ്ലാന്റുകളാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജീവനക്കാരുടെയും ഡീലര്‍മാരുടെയും ഉപയോക്താക്കളുടെയും വിതരണക്കാരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് കമ്പനി മുന്‍തൂക്കം നല്‍കുന്നതെന്നും സമൂഹത്തില്‍ നാശം വിതയ്ക്കുന്ന വൈറസിന്റെ വ്യാപനം തടയുന്നതിനും ഫോര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്നും ഫോര്‍ഡ് വ്യക്തമാക്കി.

Leave A Reply