കൊവിഡ് 19; ടാക്സി ഡ്രൈവർമാർ പാലിക്കേണ്ട നിർദ്ദേശങ്ങൾ

കൊവിഡ് 19 വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് കേരളത്തിന് പുറത്ത് നിന്ന് വരുന്ന വ്യക്തികളെ കൊണ്ടു വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

1) മൂന്ന് ലെയര്‍ മാസ്‌ക്ക് നിര്‍ബന്ധമായും ധരിക്കുക

2) വാഹനത്തിലെ എ സി ഒഴിവാക്കി ജനാലകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കുക

3) ഹസ്തദാനം ഒഴിവാക്കുക

4) വ്യക്തികളെ പുറകിലത്തെ സീറ്റില്‍ ഇരുത്തി മാത്രം യാത്ര ചെയ്യുക

5) യാത്രയ്ക്ക് ശേഷം വാഹനത്തിന്റെ ഉള്‍വശം ബ്ലീച്ച് ലായനി ഉപയോഗിച്ച് തുടയ്ക്കുക

6) ഹാന്‍ഡ് സാനിറ്റൈസര്‍ വാഹനങ്ങളില്‍ സൂക്ഷിക്കുക

7) ലഘുഭക്ഷണങ്ങളും പാനീയങ്ങളും വാഹനത്തില്‍ കരുതുക

8) വാഹനം യാത്രാമദ്ധ്യേ നിര്‍ത്തുകയോ വ്യക്തികള്‍ പുറത്തിറങ്ങാനോ പാടില്ല

9) ഏതെങ്കിലും തരത്തിലുളള ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും കേരളത്തിന് പുറത്തു നിന്ന് വരുന്ന വ്യക്തിയാണെന്ന് അറിയിക്കുകയും ചെയ്യുക

നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ദിശയുടെ ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Leave A Reply