കൊറോണ; വു​ഹാ​നി​ൽ കുടുങ്ങിയവരെയും ഡ​യ​മ​ണ്ട് പ്രി​ൻ​സ​സി​ലേ​യും ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ച്ചു

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് ബാ​ധ​​യു​ടെ ഉറവിടമായ ചൈ​ന​യി​ലെ വു​ഹാ​ൻ ന​ഗ​ര​ത്തി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ച്ചു. ജ​പ്പാ​നി​ലെ യോ​ക്കോ​ഹോ​മ തു​റ​മു​ഖ​ത്ത് ക്വാ​റ​ന്‍റൈ​ൻ ചെയ്തിരിക്കുന്ന ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​രെ​യും തി​രി​ച്ചെ​ത്തി​ച്ചു. വ്യോ​മ​സേ​ന​യു​ടേ​യും എ​യ​ർ ഇ​ന്ത്യ​യു​ടേ​യും വി​മാ​ന​ത്തി​ലാ​ണ് ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെത്തിച്ചത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ വി​മാ​ന​ങ്ങ​ൾ ഡ​ൽ​ഹി​യി​ലി​റ​ങ്ങി. വ്യോ​മ​സേ​ന​യു​ടെ സി-17 ​സൈ​നി​ക വി​മാ​നം വു​ഹാ​നി​ൽ​നി​ന്ന് 76 ഇ​ന്ത്യ​ക്കാ​രെ​യും 36 വി​ദേ​ശി​ക​ളെ​യു​മാ​ണ് ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ച​ത്. മാ​സ്കും കൈ​യു​റ​ക​ളും മ​രു​ന്നു​ക​ളു​ൾ​പ്പെ​ടെ 15 ട​ൺ വൈ​ദ്യ​സ​ഹാ​യ​വു​മാ​യാ​ണ് വി​മാ​നം വു​ഹാ​നി​ൽ എത്തിയത്. ഇ​ത് കൈ​മാ​റി​യ ശേ​ഷ​മാ​ണ് ഇ​ന്ത്യ​ക്കാ​രു​മാ​യി മടങ്ങിയത്. ഇ​ന്ത്യ​ക്കാ​രെ കൂ​ടാ​തെ ബം​ഗ്ലാ​ദേ​ശ്, മ്യാ​ൻ​മ​ർ, മാ​ല​ദ്വീ​പ്, ചൈ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക, യു​എ​സ്എ, മ​ഡ​ഗാ​സ്ക്ക​ർ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ൻ​മാ​രും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രുന്നു.

ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് ക​പ്പ​ലി​ലെ 119 ഇ​ന്ത്യ​ക്കാ​രു​മാ​യാ​ണ് എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രി​കെ എ​ത്തി​യ​ത്. ഈ ​വി​മാ​ന​ത്തി​ൽ ക​പ്പ​ലി​ലെ അ​ഞ്ച് വി​ദേ​ശി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ശ്രീ​ല​ങ്ക, പെ​റു, ദ​ക്ഷി​ണാ​ഫ്രി​ക്ക, നേ​പ്പാ​ൾ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ‌​ നി​ന്നു​ള്ള​വ​രാ​ണ് വി​ദേ​ശികൾ.

Leave A Reply