‘സ്വേച്ഛാധിപതി പരാമർശ’ത്തില്‍ പരസ്യ വിഴുപ്പലക്കലിന് ഇല്ലെന്ന് ധനമന്ത്രി

പത്തനംതിട്ട:  തനിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സിപിഐക്കെതിരെ പരസ്യ പ്രതികരണത്തിനില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സിപിഐയുടെ ‘സ്വേച്ഛാധിപതി പരാമർശ’ത്തില്‍ പരസ്യ വിഴുപ്പലക്കലിന് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി . പരാതികൾ ഉണ്ടെങ്കിൽ അത് ചർച്ചചെയ്ത് പരിഹരിക്കേണ്ടത് ഇടതുമുന്നണിയാണെന്ന് ഐസക്ക് കൂട്ടിച്ചേര്‍ത്തു.

നേരത്തെ കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കരിക്കാത്ത ധനമന്ത്രി തോമസ് ഐസക്കിനെതിരെ പരസ്യ വിമര്‍ശനവുമായി സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിൽ ലൈക്ക് കൂട്ടുക അല്ലാതെ കയർ മേഖലയ്ക്കായി മന്ത്രി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു  ജില്ലാ സെക്രട്ടറിയുടെ വിമർശനം . കയർ തൊഴിലാളികളെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നാണ് സിപിഐയുടെ ആവശ്യം.

Leave A Reply