യുഎഇയിൽ ഇന്റർനെറ്റ് കോളിംഗ് അപ്ലിക്കേഷൻ ഇനിമുതൽ ലഭ്യമാകില്ലെന്ന് ഇത്തിസലാത്ത്

ദുബായ് : ഇന്റർനെറ്റ് കോളിംഗ് അപ്ലിക്കേഷൻ ഷെയർ ചാറ്റ് ഇനിമുതൽ യുഎഇയിൽ ലഭ്യമാകില്ല, പിൻവലിക്കുന്നതായി യുഎഇ ടെലികോം സേവന ദാതാവ് ഇത്തിസലാത്ത് ചൊവ്വാഴ്ച അറിയിച്ചു. ഫെബ്രുവരി 29 മുതൽ ഈ ആപ്ലിക്കേഷന്റെ പ്രവർത്തനം അവസാനിക്കുമെന്നും ശേഷം ഇത് ഉപയോഗിക്കാനാകില്ലെന്നും അധികൃതർ വ്യക്തമാക്കി.

വോയ്‌സ്, വീഡിയോ കോളുകൾ ആസ്വദിക്കുന്നത് തുടരാൻ, ഇന്റർനെറ്റ് കോളിംഗ് പ്ലാനുകൾക്ക് കീഴിൽ വരുന്ന മറ്റു ആപ്പുകൾ അധിക ചിലവില്ലാതെ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. വരിക്കാർക്ക് മറ്റ് ഇന്റർനെറ്റ് കോളിംഗ് ആപ്ലിക്കേഷനുകൾ എന്നിവ തുടർന്നും ഉപയോഗിക്കാൻ കഴിയുമെന്നു ഇത്തിസലാത്ത് വ്യക്തമാക്കി.

Leave A Reply