പൗരത്വ പട്ടികക്കെതിരേ ബിഹാര്‍ നിയമസഭ പ്രമേയം പാസാക്കി

എന്‍ആര്‍സി സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്നു വ്യക്തമാക്കുന്ന പ്രമേയം ഐകകണ്ഠേനയാണ് പ്രമേയം പാസാക്കിയത്. 2010-ലെ രീതിയില്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍  നടപ്പിലാക്കുമെന്ന പ്രമേയവും സഭ പാസാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടിക നടപ്പാക്കില്ലെന്ന് പ്രസ്താവിച്ചിട്ടുണ്ടെങ്കിലും പൗരത്വ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

ജനസംഖ്യാ രജിസ്റ്ററില്‍ നിന്ന് വിവാദപരമായ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് തങ്ങള്‍ കേന്ദ്രത്തിന് എഴുതിയിട്ടുണ്ടെന്നും ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ ആശയക്കുഴപ്പം ഒഴിവാക്കണമെന്നും മാതാപിതാക്കളുടെ ജനനസ്ഥലവുമായി ബന്ധപ്പെട്ടതുപോലുള്ള ചോദ്യങ്ങളിലെ ആശങ്കകള്‍ നീക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Leave A Reply