മാരുതി സുസുക്കി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചു

മാരുതി സുസുക്കി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്  ഇന്ന് വിപണിയിൽ  അവതരിപ്പിച്ചു .നാല് വർഷത്തിലേറെയായി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന ജനപ്രിയ കോംപാക്‌ട് എസ്‌യുവിയാണ് വിറ്റാര ബ്രെസ. ഇക്കാലത്തിനടയ്ക്ക് നേരിയ പരിഷ്ക്കരണങ്ങൾ മാത്രമാണ് വാഹനത്തിന് ലഭിച്ചത്.

ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഷാർപ്പർ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, കൂടുതൽ പ്രാധാന്യമുള്ള റസ്റ്റൈൽഡ് ഗ്രിൽ സെക്ഷൻ, പുതിയ ഫോഗ് ലാ മ്പ്ഹൗസിംഗുള്ള പരിഷ്ക്കരിച്ച ബമ്പർ, വിശാലമായ എയർ ഇൻലെറ്റ് എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. മാരുതി സുസുക്കി വിറ്റാര ബ്രെസ്സ പെട്രോൾ വില 7.34 ലക്ഷം രൂപയും ടോപ്പ് ലൈൻ വാഹനത്തിന് 11.40 ലക്ഷം രൂപയിലുമാണ് ആരംഭിക്കുന്നത്.

പിൻ‌വശത്ത് പുതുക്കിയ എൽ‌ഇഡി ടെയിൽ‌ ലാമ്പുകളും ഒരു പുതിയ ബമ്പറും, ബ്ലാക്ക പില്ലറുകൾ‌, ഗ്രേ മേൽക്കൂര റെയിലുകൾ‌, പ്രധാനമായും ഫോക്സ് സ്‌കിഡ് പ്ലേറ്റുകൾ‌ മുന്നിലും പിന്നിലും ഉൾപ്പെടുത്തിയിരിക്കുന്നത് വിറ്റാര ബ്രെസയുടെ എസ്‌യുവി ആകർഷണം വർധിപ്പിക്കുന്നു.

Leave A Reply