ഇന്ത്യയെ വികസിത രാജ്യമെന്ന് വിശേഷിപ്പിച്ച് ട്രംപ്;അംഗീകരിക്കാനാകില്ലെന്ന് സീതാറാം യെച്ചൂരി

ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മൊട്ടേര സ്‌റ്റേഡിയത്തില്‍ നടന്ന ‘നമസ്‌തേ ട്രംപ്’ പരിപാടിക്കിടെ ഇന്ത്യയെ വികസിത രാജ്യമെന്ന് ട്രംപ് പരാമര്‍ശിച്ചിരുന്നു. ഇത് അംഗീകരിക്കാനാകില്ലെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.

ഇന്ത്യയെ ‘വികസിത സമ്പദ്വ്യവസ്ഥ’ എന്ന് ട്രംപ് വിശേഷിപ്പിച്ചതില്‍ മോദി സന്തോഷിക്കുന്നു.വികസ്വര രാജ്യമെന്ന നിലയില്‍ ലഭിച്ചിരുന്ന പരിഗണനകളില്‍ നിന്നും ഇത് ഇന്ത്യയെ മാറ്റി നിര്‍ത്തുമെന്നും ഇന്ത്യയെ തളര്‍ത്തുമെന്നുമാണ് യെച്ചൂരി പറയുന്നത്.

അതേസമയം, ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്‍പ് തന്നെ വിമര്‍ശനവുമായി സീതാറാം യെച്ചൂരി രംഗത്തു വന്നിരുന്നു. അമേരിക്കയും ട്രംപും ആഗോള പോലീസ് ചമയുകയാണെന്നായിരുന്നു യെച്ചൂരിയുടെ വിമര്‍ശനം.‘നമസ്‌തേ ട്രംപ്’ പരിപാടിയെ തമാശയെന്ന് വിശേഷിപ്പിച്ച യെച്ചൂരി ആക്ടിവിസ്റ്റുകള്‍ പരിപാടി ബഹിഷ്‌കരിച്ചതില്‍ സന്തോഷവും പങ്കുവെച്ചിരുന്നു.

Leave A Reply