വിര വിമുക്തി ദിനം: കുട്ടികൾക്ക് വിതരണത്തിന് എത്തിച്ചഗുളിക നിലവാരമില്ലാത്തത്

കോഴിക്കോട്:  ദേശീയ വിര വിമുക്തി ദിനമായ ചൊവ്വാഴ്ച കുട്ടികൾക്ക് വിതരണം ചെയ്യാനായി എത്തിച്ച മൂന്നര ലക്ഷം ആൽബൻഡസോൾ ഗുളിക നിലവാരമില്ലാത്തതാണെന്നു കണ്ടെത്തി പിൻവലിക്കാൻ ഉത്തരവ്. കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ ഉൽപാദിപ്പിച്ച ഗുളികയാണ് കവറിൽ നിന്ന് എടുക്കുമ്പോൾ പൊടിഞ്ഞു പോകുന്നതായി കണ്ടെത്തിയത്. ബേപ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ നടത്തിയ പരിശോധനയിലാണ് ഗുളിക നിലവാരമില്ലാത്തതാണെന്നു കണ്ടെത്തിയത്. കൂടുതൽ പരിശോധിച്ചപ്പോൾ സമാന ബാച്ചിലുള്ള ഗുളികൾക്കെല്ലാം പ്രശ്നമുണ്ടെന്ന് കണ്ടെത്തി.

‘ഡികെ: 0058’ ബാച്ചിലുള്ള മരുന്നുകൾ വിതരണം ചെയ്യരുതെന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എല്ലാ വെയർഹൗസിങ് മാനേജർമാർക്കും നിർദേശം നൽകി. ചൊവ്വാഴ്ചത്തെ ദിനാചരണം മുടങ്ങില്ലെന്നും പകരം മരുന്ന് എത്തിക്കുമെന്നും കോർപ്പറേഷൻ ഉറപ്പു നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച ഗുളിക കഴിക്കാത്തവർക്കായി മാർച്ച് മൂന്നിന് വീണ്ടും വിതരണം നടത്തുന്നുണ്ട്.

ഇവ പ്രധാനമായും കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വിതരണം ചെയ്തിരിക്കുന്നതെന്നും വ്യക്തമായി. ഇതേ തുടർന്നാണ് ഈ ബാച്ചിലുള്ള ഗുളിക നൽകുന്നത് വിലക്കിക്കൊണ്ട് അടിയന്തര നിർദേശം വന്നത്.

 

Leave A Reply