മുൻ ന്യായാധിപൻ ജമാ അത്തെ ഇസ്ലാമിയുടെ നാവെന്ന് പിണറായി വിജയൻ; കമാൽ പാഷയ്ക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കൊല്ലംമുന്‍ ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മുന്‍ ന്യായാധിപന്‍ ജമാ അത്തെ ഇസ്ലാമിയുടെ നാവായി മാറുന്നുവെന്ന് പിണറായി പറഞ്ഞു. കൊല്ലത്ത് കര്‍ഷകസംഘത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

മുന്‍ ന്യായാധിപന്‍ ഇരുന്ന കസേരയുടെ വലിപ്പം മനസ്സിലാക്കാതെ തെറ്റിദ്ധാരണ പരത്തുകയാണ്. ജമാ അത്തെയും എസ്ഡിപിഐയെയും കുറിച്ച്‌ പറയുമ്ബോള്‍ എന്തിനാണ് അയാള്‍ വിളറിപിടിക്കുന്നതെന്നും പിണറായി ചോദിച്ചു. പൗരത്വനിയമത്തിനെതിരായ സമരത്തില്‍ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയെയും പങ്കാളിയാക്കില്ലെന്നും പിണറായി പറഞ്ഞു.

Leave A Reply