മലയാള ചിത്രം കപ്പേളയിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

അന്നാ ബെൻ,ശ്രീനാഥ് ഭാസി,റോഷൻ മാത്യു,തൻവി റാം എന്നിവരെ നായിക നായകന്മാരാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള. യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് നിഖിൽ വാഹിദ്, മുസ്തഫ ഗട്സ്,സുധാസ് എന്നിവർ ചേർന്നാണ്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.

ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിർവഹിക്കുന്നു. നൗഫൽ അബ്ദുള്ള ആണ് ചിത്രത്തിൻറെ എഡിറ്റർ. ഹെലന് ശേഷം അന്ന ബെൻ നായികയായി എത്തുന്ന ചിത്രമാണിത്. അന്നയുടെ മൂന്നാമത്തെ ചിത്രമാണിത്. റൗണ്ട് ബോക്സ്, കഥാസ് അൺടോൾഡ് എന്നിവയുടെ ബാനറിൽ വിഷ്‌ണു വിനു ആണ് ചിത്രം നിർമിക്കുന്നത്.

Leave A Reply