റെക്കോർഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്നു; പവന് 32,000 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി സ്വര്‍ണ വില ഗ്രാമിന് 4000രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 32000 രൂപയാണ് ഇന്നത്തെ വില. ഇന്ന് രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ സ്വര്‍ണ വില വര്‍ധിച്ച് 31,800 രൂപയിലെത്തിയിരുന്നു. ഉച്ചക്ക് വില വീണ്ടും ഉയര്‍ന്ന് 32,000ത്തിലെത്തുകയായിരുന്നു. 520 രൂപയാണ് ഇന്ന് മാത്രം ഉയര്‍ന്നത്.  എട്ട് ദിവസത്തിനുളളില്‍ 1600 രൂപയാണ് പവന് കൂടിയത് .

രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണം. അതേസമയം കൊറോണ വൈറസ് വ്യാപിക്കുന്നതിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് രാജ്യാന്തര വിപണിയിലെ വില വര്‍ദ്ധനക്ക് കാരണം എന്നാണ് പറയപ്പെടുന്നത്.

Leave A Reply