ബറോസിൻറെ ചിത്രീകരണം ജൂൺ അവസാനം ആരംഭിക്കും

നടൻ മോഹൻലാലിൻ്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്.   വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡ് താരങ്ങളും അഭിനയിക്കുന്നുണ്ട്. ചിത്രം പ്രഖ്യാപിച്ചിട്ട് ഒരു വർഷത്തോളമായെങ്കിലും പിന്നീട് യാതൊരു വിവരങ്ങളും ഇല്ലായിരുന്നു. ഇപ്പോൾ സിനിമയുടെ ചിത്രീകരണം ജൂൺ അവസാനം ആരംഭിക്കുമെന്ന് മോഹൻലാൽ അറിയിച്ചു. ത്രീഡിയിൽ ഒരുങ്ങുനാണ് ചിത്രം ഇന്ത്യൻ സിനിമയിലെ ആദ്യത്തെ 70 എം എം സിനിമ ആയിരിക്കും.

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ആദ്യ ത്രീഡി ചിത്രമൊരുക്കിയ ജിജോ  ആണ് ബറോസിനും തിരക്കഥാ ഒരുക്കുന്നത്. ചിത്രത്തിൻറെ ടൈറ്റിൽ വേഷത്തിൽ മോഹൻലാൽ ആണ് എത്തുന്നത്.

Leave A Reply