വിഷ്‌ണു വിശാൽ ചിത്രം കാടൻ: പുതിയ പോസ്റ്റർ പുറത്തിറങ്ങി

പ്രഭു സോളമൻ സംവിധാനം ചെയ്യുന്ന ഇന്ത്യൻ ബഹുഭാഷാ ചിത്രമാണ് കാടൻ . ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.  റാണ ദഗ്ഗുബതി, സോയ ഹുസൈൻ, ശ്രിയ പിൽഗാവ്കർ, വിഷ്ണു വിശാൽ, പുൽക്കിത് സാമ്രാട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരേസമയം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ സിനിമ ചിത്രീകരിക്കുന്നു. ഒരു കോർപ്പറേറ്റ് ഭീമൻ കാടിനെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ആനകളുടെ പരിസ്ഥിതി വ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യുന്നു, മണ്ണിന്റെ മകൻ, വനത്തിന്റെ സംരക്ഷകൻ, തന്റെ വീട് – വനം സംരക്ഷിക്കാൻ ഇറങ്ങിത്തിരിക്കുന്നതാണ് കഥ.

അന്തരിച്ച ഇതിഹാസ നടൻ രാജേഷ് ഖന്നയുടെ സ്മരണാഞ്ജലിയാണ് ഈ സിനിമ.ശാന്തനു മൊയ്‌ത്രയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഇറോസ് ഇന്റർനാഷണൽ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം 2020 ഏപ്രിൽ 2 ന് റിലീസ് ചെയ്യും.

Leave A Reply