ആമിർ ഖാൻ ചിത്രം ‘ലാൽ സിങ് ഛദ്ദ’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ആമിർ ഖാൻ നായകനാകുന്ന പുതിയ ചിത്രമാണ് ലാൽ സിങ് ഛദ്ദ. ടോം ഹാങ്ക്സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്റെ (1994) റീമേക്ക് ആണ് ലാൽ സിങ് ഛദ്ദ. കരീന കപൂറാണ് ചിത്രത്തിൽ ആമിറിന് നായികയായി എത്തുന്നത്.

സീക്രട്ട് സൂപ്പർ സ്റ്റാർ സംവിധാനം ചെയ്ത അദ്വൈത് ചന്ദൻ ആണ് ഈ ചിത്രം ഒരുക്കുന്നത്. വയാകോമും ആമിര്‍ ഖാനും ചേർന്നാണ് നിർമാണം. നടന്‍ അതുൽ കുർക്കർണിയാണ് ചിത്രത്തിന്റെ അവലംബിത തിരക്കഥ തയ്യാറാക്കുന്നത്. സംഗീതം പ്രിതം. ചിത്രം ഈ വർഷം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.

 

Leave A Reply