‘ഗാഗുൽത്തായിലെ കോഴിപ്പോര്’: ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഇന്ന് റിലീസ് ചെയ്യും

നവാഗതരായ ജിബിറ്റ് ജോർജ് , ജിനോയ് ജനാർദ്ദനൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗാഗുൽത്തായിലെ കോഴിപ്പോര്’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് റിലീസ് ചെയ്യും.

പൗളി വത്സൻ, ഇന്ദ്രൻസ്, സുധി കോപ്പ, സോഹൻ സീനുലാൽ, ജോളി ചിറയത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ജിനോയ് ജനാർദ്ദനൻ ആണ്. വിജി ജയകുമാർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബിജിബാൽ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

Leave A Reply