‘ഗാന്ധി കുടുംബം നേട്ടമില്ലാത്ത ഒന്നിനെ കുറിച്ചും ചിന്തിക്കില്ല’; രാഹുലിനെതിരെ ബി.ജെ.പി വക്താവ്​​

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിലൂടെ ആരാണ്​ നേട്ടം കൊയ്​തതെന്ന കോൺഗ്രസ്​ എം.പി രാഹുൽ ഗാന്ധിയുടെ ട്വീറ്റ്​ അതിക്രൂരമാണെന്ന്​ ബി.ജെ.പി വക്താവ് സാംപിത് പത്ര. ആക്രമണത്തിലൂടെ നേട്ടമുണ്ടാക്കിയത്​ ആരാണ്​ എന്നായിരുന്നു രാഹുലി​​െൻറ ചോദ്യം. അഴിമതിക്കാരായ ഗാന്ധി കുടുംബത്തിന്​ നേട്ടമില്ലാത്ത ഒന്നിനെ കുറിച്ചും ചിന്തിക്കാൻ പോലുമാകില്ലെന്ന്​ സാംപിത്​ പത്ര തിരിച്ചടിച്ചു.

“പുൽവാമയിലേത്​ അതിക്രൂരമായ ആക്രമണമായിരുന്നു. ആരാണ്​ ഏറ്റവും കൂടുതൽ നേട്ടം​ കൊയ്​തതെന്ന രാഹുലി​​​െൻറ ട്വീറ്റും ക്രൂരമാണ്​. നേട്ടമില്ലാത്ത എന്തിനെ കുറിച്ചെങ്കിലും രാഹുൽ ഗാന്ധിക്ക്​ ചിന്തിക്കാൻ കഴിയുമോ? ഒരിക്കലുമില്ല. ഗാന്ധി കുടുംബം പ്രയോജനമില്ലാത്ത ഒരു കാര്യത്തെ കുറിച്ചും ഒരിക്കലും ചിന്തിക്കാറില്ല. വെറും അഴിമതി മാത്രമല്ല, അവരുടെ ആത്മാവു​പോലും മലിനമാണ്.”​ – സാംപിത്​ പത്ര റീട്വീറ്റ്​ ചെയ്​തു.

Leave A Reply