ഹോളിവുഡ് ചിത്രം ബ്ലാക്ക് വിഡോയിലെ പുതിയ മലയാളം പോസ്റ്റർ റിലീസ് ചെയ്തു

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സൂപ്പർ ഹീറോ സിനിമകൾ ഒരുക്കിയ മാർവലിൻറെ ഏറ്റവും പുതിയ ചിത്രമാണ് ബ്ലാക്ക് വിഡോ. ചിത്രത്തിലെ പുതിയ മലയാളം പോസ്റ്റർ പുറത്തിറങ്ങി. മാർവൽ കോമിക്‌സിലെ ഇതേ പേരിലുള്ള കഥാപാത്രത്തെയാണ് അവർ സ്‌ക്രീനിൽ എത്തിക്കുന്നത്. സിവിൽ വാർ, ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം എന്നീ സിനിമകളിലൂടെ അരാധകരെ സൃഷ്ടിച്ച ബ്ലാക്ക് വിഡോയെ കേന്ദ്ര കഥാപാത്രമായി സിനിമ വരുമ്പോൾ ആരാധകർ ഏറെ ആവേശത്തിലാണ്.

കേറ്റ് ഷോർട്ട്‌ലാന്റ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ജാക്ക് ഷാഫറും നെഡ് ബെൻസണും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ർലറ്റ് ജോഹാൻസൺ ആണ് ചിത്രത്തിൽ ബ്ലാക്ക് വിഡോ ആയി വേഷമിടുന്നത്. ഡേവിഡ് ഹാർബർ, ഫ്ലോറൻസ് പഗ്, ഫാഗെൻ, റേച്ചൽ വീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 2016ൽ പുറത്തിറങ്ങിയ ക്യാപ്റ്റൻ അമേരിക്ക സിവിൽ വാർ എന്ന ചിത്രത്തിലെ കഥയ്ക്ക് ശേഷം നടക്കുന്ന സംഭവങ്ങൾ ആണ് ഈ ചിത്രം പറയുന്നത്. ചിത്രം ഏപ്രിൽ 30ന് ഇന്ത്യയിൽ പ്രദർശത്തിന് എത്തും.

Leave A Reply