കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക്‌ പ്രധാനമന്ത്രിക്ക് ക്ഷണം

ന്യൂഡല്‍ഹി: ഡല്‍ഹിയിൽ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ഞായറാഴ്ച രാംലീല മൈതാനിയിലാണ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. 70 അംഗ നിയസഭയില്‍ 62 സീറ്റുകള്‍ നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ബിജെപിക്ക് എട്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.

മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ അറിയിച്ചിരുന്നു. ചടങ്ങിലേക്ക് പൊതുജനങ്ങള്‍ക്ക് മാത്രമേ ക്ഷണമുള്ളൂവെന്നാണ്‌ അറിയിച്ചിരുന്നത്.

Leave A Reply