ഇറ്റാലിയന്‍ കപ്പ്: മിലാനെതിരെ യുവന്റസിന് സമനില

ഇറ്റാലിയന്‍ കപ്പ് സെമി ഫൈനലില്‍ മിലാനെതിരെ യുവന്റസിന് സമനില. 1-1 എന്ന സ്കോറിനാണ് യുവന്റസ് സമനില വഴങ്ങിയത്. അവസാന മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലയിലെത്തിക്കുകയായിരുന്നു. പത്തുപേരായി ചുരുങ്ങിയിട്ടും മിലാനെ തോല്‍പ്പിക്കാന്‍ യുവന്റസിന് കഴിഞ്ഞില്ല.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 61-ാം മിനിറ്റില്‍ ആന്റി റബിച്ചിലൂടെ മിലാൻ ലീഡെടുത്തു. എന്നാല്‍ 71-ാം മിനിറ്റില്‍ തിയോ ഹെര്‍ണാണ്ടസിന് ചുവപ്പുകാര്‍ഡ് കിട്ടിയത് മിലാന് തിരിച്ചടിയായി.മികച്ച പ്രതിരോധം കാഴ്ചവെച്ചെങ്കിലും ഇഞ്ചുറി സമയത്തെ പെനാല്‍റ്റിയിലൂടെ യുവന്റസ് സമനില പിടിച്ചെടുക്കുകയായിരുന്നു.

ഡേവിഡ് കലാബ്രിയയുടെ കൈയ്യില്‍ പന്ത് കൊണ്ടതായി വാറില്‍ നടത്തിയ പരിശോധനയില്‍ തെളിയുകയായിരുന്നു. ഇതിനെ തുടർന്ന് 90+1-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.

 

Leave A Reply