ഇന്ത്യാ സന്ദർശനം; ട്രംപിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇടത് പാർട്ടികൾ

ന്യൂഡൽഹി: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തുന്ന യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇടത് രാഷ്ട്രീയ പാർട്ടികൾ. സി.പി.എം അടക്കമുള്ള പാർട്ടികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ മാധ്യമങ്ങളെ അറിയിച്ചു.

“സ്വതന്ത്ര വിദേശ നയം സ്വീകരിക്കേണ്ട ഇന്ത്യക്ക് മേൽ സമ്മർദം ചെലുത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ അമേരിക്കക്ക് പാദസേവ ചെയ്യുന്നു. ഇത് അംഗീകരിക്കാൻ സാധിക്കില്ല. മറ്റ് രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീഷ.” – ഡി. രാജ വ്യക്തമാക്കി.

ഈ​ മാ​സം 24ന്​ ഗുജറാത്തിലെ ​അ​ഹ്​​മ​ദാ​ബാ​ദിൽ നടക്കുന്ന ‘ഹൗ​ഡി ട്രം​പ്​’​എ​ന്ന പരിപാടിയിൽ ട്രംപ് പങ്കെടുക്കും. സ​ർ​ദാ​ർ വ​ല്ല​ഭാ​യി പ​​ട്ടേ​ൽ ക്രി​ക്ക​റ്റ്​ സ്റ്റേ​ഡി​യം ട്രംപ് ​മോ​ദി​ക്കൊ​പ്പം ഉ​ദ്​​ഘാ​ട​നം ചെയ്യും. പ്ര​ധാ​ന​മ​ന്ത്രിയ്‌ക്കൊപ്പം റോ​ഡ്​ ഷോ ​ന​ട​ത്തുന്ന ട്രംപ്​ ജ​ന​ങ്ങ​ളെ അഭിസംബോധന ചെയ്യും.

Leave A Reply