വാവേയ്​ക്കെതിരെ മോഷണകുറ്റമാരോപിച്ച് യു.എസ്

വാഷിങ്​ടൺ: ചൈനീസ്​ സ്​മാർട്ട്​ ഫോൺ നിർമ്മാതാക്കളായ വാവേയ്​ക്കെതിരെ മോഷണകുറ്റമാരോപിച്ച് യു.എസ്​. അമേരിക്കൻ കമ്പനികളുടെ വ്യാപാര രഹസ്യങ്ങൾ വാവേയ്​ ചോർത്തിയെന്നാണ് കേസ്​. വാവേയുമായി കരാറുള്ള യു.എസ്​ ടെക്​നോളജി കമ്പനികളുടെ വ്യാപാര രഹസ്യങ്ങളായ സോഴ്​സ്​ കോഡ്​, റോബോട്ട്​ ടെക്നോളജി എന്നിവ ചൈനീസ്​ ടെക്​ ഭീമൻ ചോർത്തിയിട്ടുണ്ടെന്നാണ്​ ആരോപണം.

എന്നാൽ, വാവേയ്​ ആരോപണങ്ങൾ നിഷേധിച്ചു. അമേരിക്കൻ കമ്പനികളുടെ വ്യാപാരം പിടിച്ചെടുത്തതിനാലാണ്​ പ്രതികാര നടപടിയെന്ന് വാവേയ്​ പ്രതികരിച്ചു.

വാവേയുടെ ചീഫ്​ ഫിനാൻഷ്യൽ ഓഫീസർ മെങ്​ വാൻഷു കാനഡയിൽ ഇപ്പോഴും തടങ്കലിലാണ്​. യു.എസ്​ നിയമങ്ങൾ ലംഘിച്ചുവെന്ന്​ ആരോപിച്ചാണ്​ വാൻഷുവിനെതിരെ കേസെടുത്തത്. എന്നാൽ, ഈ ആരോപണങ്ങൾ അവർ നിഷേധിച്ചിരുന്നു. വാൻഷുവിനെ ​അമേരിക്കക്ക്​ കൈമാറാനുള്ള കാനഡയുടെ നീക്കത്തിനെതിരെ ഇപ്പോഴും നിയമപോരാട്ടം തുടരുന്നുണ്ട്.

Leave A Reply