ഓപ്പോ റെനോ 3 പ്രോ മാർച്ചിൽ ഇന്ത്യൻ വിപണിയിലെത്തും

ഓപ്പോ റെനോ 3 പ്രോ മാർച്ച് 2 ന് ഇന്ത്യയിൽ വില്പനയ്‌ക്കെത്തും. 5ജി പിന്തുണയോടെ എത്തുന്ന ഫോൺ ഇന്ത്യയിലെ മീഡിയ ടെക് ഹെലിയോ പി 95 ചിപ്‌സെറ്റ് വാഗ്ദാനം ചെയ്യും, ഇത് ഓപ്പോ റെനോ 2 ഇസെഡ് സ്മാർട്ട്‌ഫോണിൽ ഉള്ള ഹീലിയോ പി 90 നെക്കാൾ അപ്‌ഗ്രേഡാണ്.

ഓപ്പോ റിനോ 3 പ്രോ 8 ജിബി + 128 ജിബി റാമും സംഭരണവുമുള്ള എന്‍ട്രി വേരിയന്റിന് ഏകദേശം 40,000 രൂപ വിലയുണ്ട്. 12 ജിബി + 256 ജിബി റാമും സ്‌റ്റോറേജുമുള്ള ടോപ്പ് എന്‍ഡ് ഏകദേശം 45,000 രൂപയ്ക്കും ഓപ്പോ ലഭ്യമാക്കുന്നു. റിനോ 3 പ്രോയ്ക്ക് ഒരു സ്‌നാപ്ഡ്രാഗണ്‍ 765 ജി സോസി ലഭിക്കുന്നു.

1080 * 2400 പിക്‌സൽ റെസല്യൂഷൻ വഹിക്കുന്ന ഒരു ഫുൾ എച്ച്ഡി + സ്‌ക്രീൻ, മുൻവശത്ത് ഇരട്ട സെൽഫി ക്യാമറകൾഎന്നിവയും മിസ്റ്റി വൈറ്റ്, മൂണ്‍ നൈറ്റ് ബ്ലാക്ക്, സണ്‍റൈസ് ഇംപ്രഷന്‍, ബ്ലൂ സ്റ്റാര്‍റി നൈറ്റ് എന്നീ നാല് നിറങ്ങളില്‍ ഫോൺ വരുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave A Reply