കൊല്ലത്ത് പട്ടാപ്പകൽ പൊലീസുകാർക്ക് നേരേ ഗുണ്ടാവിളയാട്ടം 

കൊല്ലം:   ഉമയനല്ലൂരിൽ പട്ടാപ്പകൽ പൊലീസുകാർക്ക് നേരേ ഗുണ്ടാവിളയാട്ടം. പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാരന് ഗുണ്ടാസംഘത്തിൽ നിന്നും  വെട്ടേറ്റു. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബിജുവിനാണ് വെട്ടേറ്റത് .

വീടുകയറി ആക്രമണം നടത്തിയ കേസിലെ  പ്രതിയെ പിടികൂടാനെത്തിയപ്പോഴായിരുന്നു സംഭവം   . കൊട്ടിയം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം ഉമയനല്ലൂർ പള്ളിക്ക് സമീപം എത്തി പ്രതികളിൽ രണ്ട് പേരെ  പിടികൂടി . തുടർന്ന് മൂന്നാമത്തെയാളെ അറസ്റ്റ് ചെയ്യാനായി  ശ്രമിക്കുന്നതിനിടെയാണ്   ഇയാൾ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും  പോലീസുകാരനെ വെട്ടിപ്പരുക്കേൽപ്പിച്ചതും . ഉമയനല്ലൂർ കുടിയിരുത്തുവയൽ സ്വദേശി റഫീഖാണ് ആക്രമണം നടത്തിയത്.

സംഭവത്തിന് ശേഷം ഇയാൾ സമീപത്തെ ഉമയനല്ലൂർ കനാലിനകത്തേക്ക് കയറി ഒളിച്ചു. പിന്നീട് കൂടുതൽ പൊലീസ് സൈന്യവും ഫയർഫോഴ്‌സ് ഉൾപ്പെടെയുള്ളവ സ്ഥലത്തെത്തിയാണ് ഇയാളെ പുറത്തെത്തിച്ചത്.

Leave A Reply