‘ഇഷ്ടമില്ലെങ്കില്‍ കാണരുത്, ഒരു സിനിമ എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്?’; കബീര്‍ സിങ്ങിനെ പിന്തുണച്ച് വിദ്യ ബാലന്‍

ഷാഹിദ് കപൂര്‍ ചിത്രം കബീര്‍ സിങ്ങിന് പിന്തുണയുമായി നടി വിദ്യ ബാലന്‍. സ്ത്രീവിരുദ്ധതയുടെ പേരില്‍ ചിത്രത്തെ വിമര്‍ശിച്ച് പാര്‍വ്വതി അടക്കമുള്ള താരങ്ങള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാ ബാലന്റെ പ്രതികരണം. എങ്ങെനെയുള്ള ചിത്രത്തില്‍ അഭിനയിക്കണമെന്നുള്ളത് ഒരു അഭിനേതാവിന്റെ ഇഷ്ടമാണെന്ന് വിദ്യാ ബാലന്‍ പറഞ്ഞു. മുംബൈ സെന്‍റ് സേവിയര്‍ കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അവർ.

‘കബിര്‍ സിങ് എന്ന ചിത്രം നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ കാണാതിരിക്കണം. ഒരു ആക്ടറിന് ഇഷ്ടപ്പെട്ടാല്‍ അത് അയാളെ ചെയ്യാന്‍ അനുവദിക്കണം. ഒരു സിനിമ എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്. സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ ചിത്രത്തെ പിന്തിരിപ്പന്‍ എന്ന് പറഞ്ഞാല്‍ നൂറ് കണക്കിന് ആളുകള്‍ അത് ഏറ്റെടുക്കുകയും തുടരുകയും ചെയ്യും. ചത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ വിശുദ്ധവത്കരിക്കുന്നതായി തോന്നിയിട്ടില്ല. എനിക്ക് കബീര്‍ സിംഗ് ആകണോ വേണ്ടയോ എന്നത് എന്‍റെ തെരഞ്ഞെടുപ്പാണ്. ഒരു വ്യക്തിയെന്ന നിലയില്‍ അതെന്‍റെ മാത്രം തെരഞ്ഞെടുപ്പാകും. കബീര്‍ സിംഗ് തിയറ്ററില്‍ പോയി കാണുമോ എന്ന് ചോദിച്ചാല്‍, ഉറപ്പായും ഞാന്‍ കാണും. കാരണം ഞാന്‍ പക്വതയുള്ള വ്യക്തിയാണ്”- വിദ്യാബാലന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

2019 -ലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്നാണ് കബീര്‍ സിംഗ്. ഏകദേശം 279 കോടി രൂപയാണ് ചിത്രം നേടിയത്. ഷാഹിദ് കപൂറും കെയ്റ അദ്വാനിയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Leave A Reply